പ്രണയം സ്നേഹമാണോ അതോ കൊലപാതകമോ
തിരുവനന്തപുരം പാറശായിലെ ഷാരോണിന്റെ കൊലപാതകം കേരളം ഒട്ടാകെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പ്രിയ സുഹൃത്തും കാമുകിയുമായ ഗ്രീഷ്മയാണ് കൊലപാതകം നടത്തിയത്. ഷാരോൺ ഏറെ വിശ്വസിക്കുകയും സ്നേഹികുകയും ചെയ്ത ഗ്രീഷ്മ തന്റെ സ്നേഹിതനെ അതിക്രൂരമായി കൊലപെടുത്തി. കഷായത്തിൽ വിഷം കലർത്തി അതിൽ കയ്യിപ്പ് ഉണ്ടോ എന്ന് അറിയൻ അവനു കുടിക്കാൻ നൽകി, എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അതിൽ വിഷം ഉണ്ടെന്ന്. കഷായം കുടിച്ച ഉടൻ തന്നെ ഛർദ്ധിക്കുകയും ഷാരോണിന്റെ ആന്തിരിക അവയവങ്ങൾ നശിക്കാൻ തുടങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ദാരുണമായ അവസ്ഥയിലാണ് പതിനൊന്നു ദിവസം ഷാരോൺ കഴിഞ്ഞു കൂടിയത്.ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകാതെ വളരെ ദയനീയമായ അവസ്ഥയിൽ താൻ കഴിഞ്ഞു കൂടുമ്പോളെല്ലാം തന്റെ പ്രിയപെട്ടവൾ അല്ല ചെയ്തേ എന്നും ഉറച്ച് വിശ്വസിച്ചിരുന്നു, തന്റെ മരണ കിടക്കയിലും അവൾ അല്ല ചെയ്തേ എന്നുമാണ് അവൻ മൊഴി കൊടുത്തത്. അത്രെയും അധികം ഗാഡമായ വിശ്വാസവും സ്നേഹവുമായിരിന്നു അവളിൽ ഉണ്ടായിരുന്നത്."എന്തുകൊണ്ടാണ് ഗ്രീഷ്മ ഈ കൊലപാതകം ചെയ്യാൻ ഇടയായത്? ". എന്നൊരു ചോദ്യചിഹ്നമാണ് എവിടേയേം ഉയരുന്നത്."ഗ്രീഷ്മയെ ഇത് ചെയ്യാൻ പ...