“ഒരു വൈറൽ വിഡിയോയും നഷ്ടപ്പെട്ട ജീവനും: ദീപക്–ഷിംജിത കേസ് ചോദ്യം ചെയ്യുന്ന സമൂഹമാധ്യമ നീതി”
ഈ ദിവസങ്ങളിൽ വളരെയധികം ചർച്ച ചെയുന്ന വിഷയമാണ് ദീപക് ഷിംജിത കേസ്. ബസ് യാത്രയിൽ ഷിംജിത എന്ന സ്ത്രീയിക്ക് ദുരനുഭവം നേരിട്ടു എന്ന് പറഞ്ഞു ചെയ്ത വീഡിയോ മൂലം ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ മാനസികമായി തകർക്കുകയും ഒടുവിൽ അദ്ദേഹം ജീവൻ ഒടുക്കുകയും ചെയ്തു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എന്താണ് ഇന്നത്തെ കാലഘത്തട്ടിൽ സോഷ്യൽ മീഡിയയുടെ പങ്ക് മറ്റുള്ളവരെ ജീവിതത്തിൽ എത്രത്തോളം നാശം വിതക്കുന്നു എന്നത് ഇവിടെ പൂർണമായും ചൂണ്ടികാണിക്കുന്നു. അതുപോലെ തന്നെ സ്ത്രീ സുരക്ഷ സംവിധാനം ഒരുപാട് പ്രചോദനം നൽകി ആ അവസരം മുതൽ എടുക്കുന്ന സ്ത്രീകളെ ഇവിടെ ഇന്ന് നമ്മുക്ക് കാണാൻ കഴിയും. 2026 ജനുവരി 16-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ബസിലായിരുന്നു കാര്യത്തിന്റെ തുടക്കം. ഒരു യാത്രക്കാരിയായ ഷിംജിത മുസ്തഫ തന്റെ മൊബൈൽ ഉപയോഗിച്ച് മറ്റൊരു യാത്രക്കാരനെ ദീപക് (42) പകർത്തെടുത്ത വീഡിയോ അവിടെ അവൾ ഈ ആളെ ലൈംഗികമായി ഏല്ബോ ഉപയോഗിച്ച് തന്നെ വളരെ മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ വീഡിയോ വളരെ വേഗം വൈറലായി, ലക്ഷങ്ങളോളം ആളുകൾ അത് കണ്ടു. പക്ഷേ, ദീപകിന്റെ ബന്ധുക്കളുടെ അഭിപ്രായ പ്രകാരം വീഡ...