പ്രണയം സ്നേഹമാണോ അതോ കൊലപാതകമോ

തിരുവനന്തപുരം പാറശായിലെ ഷാരോണിന്റെ കൊലപാതകം കേരളം ഒട്ടാകെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പ്രിയ സുഹൃത്തും കാമുകിയുമായ ഗ്രീഷ്മയാണ് കൊലപാതകം നടത്തിയത്. ഷാരോൺ ഏറെ വിശ്വസിക്കുകയും സ്നേഹികുകയും ചെയ്ത ഗ്രീഷ്മ തന്റെ സ്നേഹിതനെ അതിക്രൂരമായി കൊലപെടുത്തി. കഷായത്തിൽ വിഷം കലർത്തി അതിൽ കയ്യിപ്പ്‌ ഉണ്ടോ എന്ന് അറിയൻ അവനു കുടിക്കാൻ നൽകി, എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അതിൽ വിഷം ഉണ്ടെന്ന്.
കഷായം കുടിച്ച ഉടൻ തന്നെ ഛർദ്ധിക്കുകയും ഷാരോണിന്റെ ആന്തിരിക അവയവങ്ങൾ നശിക്കാൻ തുടങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ദാരുണമായ അവസ്ഥയിലാണ് പതിനൊന്നു ദിവസം ഷാരോൺ കഴിഞ്ഞു കൂടിയത്.ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകാതെ വളരെ ദയനീയമായ അവസ്ഥയിൽ താൻ കഴിഞ്ഞു കൂടുമ്പോളെല്ലാം തന്റെ പ്രിയപെട്ടവൾ അല്ല ചെയ്തേ എന്നും ഉറച്ച് വിശ്വസിച്ചിരുന്നു, തന്റെ മരണ കിടക്കയിലും അവൾ അല്ല ചെയ്തേ എന്നുമാണ് അവൻ മൊഴി കൊടുത്തത്. അത്രെയും അധികം ഗാഡമായ വിശ്വാസവും സ്നേഹവുമായിരിന്നു അവളിൽ ഉണ്ടായിരുന്നത്."എന്തുകൊണ്ടാണ് ഗ്രീഷ്മ ഈ കൊലപാതകം ചെയ്യാൻ ഇടയായത്? ". എന്നൊരു ചോദ്യചിഹ്നമാണ് എവിടേയേം ഉയരുന്നത്."ഗ്രീഷ്മയെ ഇത് ചെയ്യാൻ പ്രേരിതയാക്കിയത് എങ്ങനെ? "ഗ്രീഷ്മ ഷാരോൺ തമ്മിലുള്ള പ്രണയബന്ധം ഗ്രീഷ്മയുടെ വീട്ടിൽ അറിഞ്ഞപ്പോൾ ഷാരോൺമായുള്ള ബന്ധം ഉപേക്ഷിക്കാൻ അവളെ നിർബന്ധിതയാക്കുന്നു. മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും എന്നാൽ ഗ്രീഷ്മയുടെ കാമുകനുമായുള്ള ബന്ധം പുറത്തായാൽ ഗ്രീഷ്മയുടെ ജീവിതത്തിൽ അത് വലിയയൊരു പ്രശ്നമാകും എന്ന ഭയത്തിൽ ഷാരോണിനെ വീട്ടിൽ വിളിച്ചു വരുത്തുകയും കഷായത്തിൽ വിഷം ചേർത്ത് കൊലക്ക് ഇരയാകുകയും ചെയ്തത്. ഓരോ തവണ ഷാരോൺ അവശൻ ആകുമ്പോഴും ഗ്രീഷ്മയല്ല ഇത് ചെയ്തേ എന്നും അവൾക്ക് ഒരിക്കലം ഇങ്ങനെ ചെയ്യാനാകില്ലെന്നും അവൻ ഉറച്ച് വിശ്വസിക്കുന്നു. അവസാന നിമിഷത്തിൽ പോലും അവളെ തള്ളി പറയാതെ അവൾ ഇല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും അവൾ ഇല്ലാത്ത ജീവിതം തനിക്ക് വേണ്ട എന്നും പറഞ്ഞിരുന്നു.
ഗ്രീഷ്മ ഒരിക്കലും കുറ്റക്കാരി ആകരുത് എന്നാണ് ഷാരോൺ ആഗ്രഹിച്ചിരുന്നത്. ഷാരോണിന്റെ നിഷ്കളങ്കമായ സ്നേഹവും ആത്മാർത്ഥതയും അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഗ്രീഷ്മയെ ജീവന് തുല്യം സ്നേഹിച്ച അവനെ ഇല്ലാതാകാൻ ഇത്രെയും വലിയ ക്രൂരകൃത്യം നടത്താൻ എങ്ങനെ സാധിച്ചുവെന്ന് വലിയ ഒരു ചോദ്യം തന്നെയാണ്.

ശെരിക്കും എന്താണ് പ്രണയം? സ്നേഹമാണോ അതോ കൊലപാതകമോ? ഒരാളുടെ സ്വാർത്ഥ താല്പര്യമാണോ സ്നേഹം? ഈ കാലങ്ങളിൽ കേരളത്തിൽ ഒടുനീളം വിഷയമാണ് പ്രണയം 
 അതിനെ പ്രതിയുള്ള തകർക്കങ്ങളും പ്രേശ്നങ്ങളുമാണ് കൊലപാതകത്തിൽ നയിക്കുന്നത്. ഒരാളുടെ ഇഷ്ടത്തിന് വേണ്ടി ജീവനെ മറന്ന് സ്നേഹിച്ച് അവസാനം കൊലപാതകത്തിൽ എത്തുന്നു. സത്യത്തിൽ പ്രണയം എന്താണ് എന്ന് ആരും മനസിലാക്കിട്ടില്ല. സ്നേഹത്തിനു ആരും വിലകൽപ്പിക്കുന്നില്ല, വെറും ഒരു നേരമ്പോക്കിന്‌ മാത്രമാണോ ഈ സ്നേഹവും പ്രണയവുമൊക്കെ? പരസ്പരo മനസിലാകുമ്പോഴാണ് സ്നേഹം ഉണ്ടാകുന്നത്. പരസ്പരമുള്ള ഐക്യദാർഢ്യമാണ് സ്നേഹം ശക്തമാകുന്നത്. പ്രണയം ഒരു തെറ്റല്ല അത് വിവേകത്തോടെയും പക്വതയോടെയും ചെയ്യേണ്ടതാണ്. നിസാര തർക്കങ്ങളിൽ വെറും കൊലപാതകം നടത്തി തീരണ്ടതല്ല ഏതൊരു സ്നേഹവും, എല്ലാത്തിനും പരിഹാരം ഉണ്ടെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.

ഇവിടെ ഗ്രീഷ്മ ഷാരോൺ തമ്മിലുള്ള പ്രണയബന്ധം നമ്മൾ കാണുമ്പോൾ, ഷാരോൺ അവളോട് എത്രമാത്രം സ്നേഹമാണ് പ്രകടപ്പിച്ചതെന്ന് നമ്മുക്ക് മനസിലാക്കാം. ജ്യോതിഷ്യത്തിൽ വിശ്വസിച്ചിരുന്ന അവൾ അവനോട് പറഞ്ഞപ്പോൾ അതിൽ ഒന്നും തന്നെ വിശ്വസിക്കാതെ അവളെ വിവാഹം ചെയ്തു.  തന്റെ ആദ്യ ഭർത്താവ് മരിക്കും എന്ന് ജ്യോതിഷ്യത്തിൽ പറഞ്ഞപ്പോൾ അത് എല്ലാം തള്ളി കളഞ്ഞാണ് അവൻ വിവാഹം ചെയ്തത്. ശരിക്കും അന്ധവിശ്വാസത്തിൽ വിശ്വസിക്കേണ്ടതാണോ സ്നേഹം? ഒരു സ്നേഹത്തിൽ അന്ധവിശ്വാസത്തിൽ എന്ത് പങ്കാണ് ഉള്ളത്? ഇത് തീർത്തും മനുഷ്യസ്നേഹത്തിന് മുറിവേൽപ്പിക്കുകയാണ്. ഈ ഒരു അന്ധവിശ്വാസ സമ്പ്രദായത്തിന് എതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്.ഈ ഒരു വിശ്വാസം കൊലപാതകത്തിന് 100% പങ്കുണ്ട്. ഒരു വിശ്വാസത്തിന്റെ പേരിൽ സ്നേഹത്തെ മുറിവേൽപ്പിക്കുകയോ അളക്കുകയോ ചെയ്യരുത്. സ്നേഹം സത്യമാണ് നാശത്തിന് വേണ്ടിയല്ല.

നമ്മൾ ഇനിയും കണ്ണുതുറക്കേണ്ടിരിക്കുന്നു. സ്നേഹത്തിന്റെ അടിസ്ഥാനവും ജീവിത യഥാർത്യങ്ങളും തിരിച്ചറിയേണ്ടതാണ്. സ്നേഹം മറ്റുള്ളവർക്ക് മുറിപ്പെടുത്താതെ തക്കരീതിയിൽ പരസ്പരം മനസിലാക്കുകയും വിശ്വാസം വർധിപ്പിക്കുകയും ചെയ്യണം. വേദനിപ്പിക്കാൻ ഉള്ളതല്ല സ്നേഹം, അത് ഒരു താങ്ങായി തണലായി തുണയായി മാറേണ്ടതാണ്.മറ്റുള്ളവർക്ക് ഉത്തമ ഊർജസ്വലാരായി കരുത്തായി നമ്മുക്ക് മാറാൻ സാധിക്കണം.നമ്മൾ മനുഷ്യർ ക്രൂര മനസിന്‌ ഇടയാകാൻ സാധിക്കരുത്, മനസ്സിൽ എപ്പോഴും നന്മയും അനുകമ്പയും തോന്നി സ്നേഹിക്കാൻ നമ്മുക്കാവണം അതായിരിക്കണം ശരിയായ സ്നേഹിതർ.സ്നേഹിക്കാം പക്ഷെ വഞ്ചനയിൽ വീഴ്ത്തരുത്, ഒരു മനുഷ്യനോട് ചെയുന്ന ഏറ്റവും വലിയ ക്രൂരതയാണ് വഞ്ചന അതും സ്നേഹിച്ച് വിശ്വസിച്ചവരെ വഞ്ചിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ വഞ്ചിക്കുന്നത് വലിയ ഒരു ക്രൂരമായ തെറ്റാണ്.ഒരാളോട് സ്നേഹിമില്ലെങ്കിൽ അവരെ നമ്മൾ വഞ്ചനയിൽ വീഴ്ത്താൻ ശ്രമിക്കരുത്. അതാണ് നമ്മൾ ഗ്രീഷ്മയിൽ നിന്നും കാണാൻ സാധിച്ചത്. ഷാരോൺ അത്രെയേറെ വിശ്വസിച്ച തന്റെ പ്രിയപെട്ടവൾ തന്നോട് പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തപ്പോൾ അവളെ മോശമായി ചിത്രീകരിക്കാൻ അവനു മനസ് വന്നില്ല അവന്റെ വിശ്വാസത്തെ അവൾ മുതലെടുത്തുകൊണ്ടാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ഇടയായത്. നാളെ നമ്മൾ വിശ്വസിക്കുന്നവർ മറ്റൊരു ഗ്രീഷ്മയായി മാറാതെ ഇരിക്കാൻ നമ്മുക്ക് ആഗ്രഹിക്കാം. വരും കാലങ്ങളിൽ നമ്മുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും എല്ലാം നന്മകൾ വരാനും ഐശ്വര്യവും സന്തോഷങ്ങളും നിറയാനും നമ്മുക്ക് പ്രാർത്ഥിക്കാം.

ഷാരോണിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായി നമ്മുക്ക് പ്രാർത്ഥിക്കാം 🙏🏻


 

Popular posts from this blog

Crying is not the language of weakness

SELF LOVE

“ഒരു വൈറൽ വിഡിയോയും നഷ്ടപ്പെട്ട ജീവനും: ദീപക്–ഷിംജിത കേസ് ചോദ്യം ചെയ്യുന്ന സമൂഹമാധ്യമ നീതി”