Posts

Showing posts from January, 2024

ബാധ്യതയാണോ മാതാപിതാക്കൾ

ഈ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കേട്ട വാർത്തയാണ് ഒരു വൃദ്ധ തന്റെ സ്വത്തുക്കൾ ഭാഗമായി വളർത്തുമൃഗങ്ങൾക്ക് കൊടുത്തു എന്നത്... തന്റെ മക്കൾ തന്നെ കാണാനോ അന്വേഷിക്കാനോ വരുന്നില്ലത്രേ... ഇന്നത്തെ കാലഘട്ടത്തിൽ, മാതാപിതാക്കൾക്ക് ഒരു പ്രായം ആയാൽ മക്കൾക്ക് അവർ ഒരു ഭാരം ആയി തീരുന്നു... അതുപോലെ തന്നെ സ്വത്തുക്കൾ കയ്യിൽ കിട്ടിയാൽ ഉടനെ ഇത്രേം നാൾ തങ്ങളെ വളർത്തിയ മാതാപിതാക്കന്മാരെ വഴിയിലോ വൃദാസദ നത്തിലോ ഉപേക്ഷിക്കുന്നു... ഇവർ എന്നന്നേക്കും ഒരു ഭാരം ആകുമെന്ന പേടിയാണോ ഇതിനെല്ലാത്തിനും കാരണം... ഒന്ന് ചിന്തിച്ചാൽ അവരും മനുഷ്യമാരല്ലേ അവർക്കും തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ചിലവഴിക്കാൻ ആഗ്രഹമില്ലേ . അവരുടെ നല്ല പ്രായം മുഴുവൻ സ്വന്തം മക്കൾക്ക്‌ വേണ്ടി ജീവിച്ചു അവരുടെ ഇഷ്ടങ്ങൾ നോക്കാതെ മക്കൾക്ക് വേണ്ട സൗകര്യങ്ങളും ചെയ്തു കൊടുത്തുo വളർത്തിയും പഠിപ്പിച്ചു.... ഒരു പൈസ പോലും അവരുടെ സുഖത്തിനോ സന്തോഷത്തിനോ നോക്കാതെ എല്ലാം മക്കൾക്ക് മാത്രമായി മക്കളുടെ സന്തോഷത്തിനായി മാറ്റിവെച്ചു... ഓരോ നേരവും, ഓരോ നിമിഷവും തന്റെ മക്കൾ മാത്രമാണ് വലുതന്നെനും.... ഓരോ മാതാപിതാക്കന്മാരുടെ ജീവനും ശ്വാസവും മക്കൾക്ക്‌ വേണ്ട...