ബാധ്യതയാണോ മാതാപിതാക്കൾ

ഈ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കേട്ട വാർത്തയാണ് ഒരു വൃദ്ധ തന്റെ സ്വത്തുക്കൾ ഭാഗമായി വളർത്തുമൃഗങ്ങൾക്ക് കൊടുത്തു എന്നത്...
തന്റെ മക്കൾ തന്നെ കാണാനോ അന്വേഷിക്കാനോ വരുന്നില്ലത്രേ...

ഇന്നത്തെ കാലഘട്ടത്തിൽ, മാതാപിതാക്കൾക്ക് ഒരു പ്രായം ആയാൽ മക്കൾക്ക് അവർ ഒരു ഭാരം ആയി തീരുന്നു... അതുപോലെ തന്നെ സ്വത്തുക്കൾ കയ്യിൽ കിട്ടിയാൽ ഉടനെ ഇത്രേം നാൾ തങ്ങളെ വളർത്തിയ മാതാപിതാക്കന്മാരെ വഴിയിലോ വൃദാസദ നത്തിലോ ഉപേക്ഷിക്കുന്നു...
ഇവർ എന്നന്നേക്കും ഒരു ഭാരം ആകുമെന്ന പേടിയാണോ ഇതിനെല്ലാത്തിനും കാരണം...

ഒന്ന് ചിന്തിച്ചാൽ അവരും മനുഷ്യമാരല്ലേ അവർക്കും തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ചിലവഴിക്കാൻ ആഗ്രഹമില്ലേ . അവരുടെ നല്ല പ്രായം മുഴുവൻ സ്വന്തം മക്കൾക്ക്‌ വേണ്ടി ജീവിച്ചു അവരുടെ ഇഷ്ടങ്ങൾ നോക്കാതെ മക്കൾക്ക് വേണ്ട സൗകര്യങ്ങളും ചെയ്തു കൊടുത്തുo വളർത്തിയും പഠിപ്പിച്ചു.... ഒരു പൈസ പോലും അവരുടെ സുഖത്തിനോ സന്തോഷത്തിനോ നോക്കാതെ എല്ലാം മക്കൾക്ക് മാത്രമായി മക്കളുടെ സന്തോഷത്തിനായി മാറ്റിവെച്ചു...
ഓരോ നേരവും, ഓരോ നിമിഷവും തന്റെ മക്കൾ മാത്രമാണ് വലുതന്നെനും.... ഓരോ മാതാപിതാക്കന്മാരുടെ ജീവനും ശ്വാസവും മക്കൾക്ക്‌ വേണ്ടി മാത്രം ജീവിച്ചവർ...
തന്റെ മക്കൾ എന്ത് ആവശ്യം പറഞ്ഞാലും പൈസ ഇല്ലേലും എങ്ങനെലും സാധിച്ചു കൊടുത്തു സന്തോഷിപ്പിക്കുന്നു...
ഒരിക്കലും തങ്ങളുടെ മക്കൾ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അറിയരുത് എന്നുo ആഗ്രഹിക്കുന്ന ഒരു പാട് മാതാപിതാക്കന്മാരുണ്ട്....

അങ്ങനെ സ്വന്തം മക്കളെ പഠിപ്പിച്ചു വലുതാക്കി വല്യ ആളാക്കി വല്യ നിലയിൽ എത്തിച്ചു... നല്ല രീതിയിൽ കല്യാണം നടത്തി കൊടുത്ത്... ഇനി ഉള്ള ശിഷ്ടകാലം മക്കളുടെയും കൊച്ചുമക്കളുടെയും ജീവിക്കാമെന്നും തീരുമാനിച്ച് സ്വത്തുക്കൾ എഴുതി കൊടുത്ത് കഴിയുമ്പോൾ... അവർക്ക് അവരെ വേണ്ടന്ന് വെച്ച് ബാധ്യത ആയി മാറി ഉപേക്ഷിക്കാനായി തയ്യാർ ആവുന്നു.... ഇത്രേം നാൾ തന്റെ മാതാപിതാക്കൾ വളർത്തിയ കഷ്ടപ്പാടുകൾ മറന്ന്...വഴി അരികിലും വൃദാസധനത്തിൽ ഉപേക്ഷിക്കുന്നു...

കഷ്ടപ്പെട്ട് വളർത്തിയ മക്കൾ വേണ്ടന്ന് വെക്കുമ്പോൾ ഉണ്ടാക്കുന്ന വേദന നിസാരം അല്ല... സ്വന്തം മാതാപിതാക്കളുടെ വിയർപ്പിന്റെ ഭലത്തിനു വില മക്കൾ കൽപ്പിക്കുന്നില്ല...
ഇങ്ങനെ ഉള്ള ക്രൂരതകൾ ആവർത്തിക്കാതെ ഇരിക്കാൻ നമ്മൾ ആരും തുനിയരുത്...



Popular posts from this blog

Crying is not the language of weakness

SELF LOVE

“ഒരു വൈറൽ വിഡിയോയും നഷ്ടപ്പെട്ട ജീവനും: ദീപക്–ഷിംജിത കേസ് ചോദ്യം ചെയ്യുന്ന സമൂഹമാധ്യമ നീതി”