“ഒരു വൈറൽ വിഡിയോയും നഷ്ടപ്പെട്ട ജീവനും: ദീപക്–ഷിംജിത കേസ് ചോദ്യം ചെയ്യുന്ന സമൂഹമാധ്യമ നീതി”

ഈ ദിവസങ്ങളിൽ വളരെയധികം ചർച്ച ചെയുന്ന വിഷയമാണ് ദീപക് ഷിംജിത കേസ്. ബസ് യാത്രയിൽ ഷിംജിത എന്ന സ്ത്രീയിക്ക് ദുരനുഭവം നേരിട്ടു എന്ന് പറഞ്ഞു ചെയ്ത വീഡിയോ മൂലം ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ മാനസികമായി തകർക്കുകയും ഒടുവിൽ അദ്ദേഹം ജീവൻ ഒടുക്കുകയും ചെയ്തു.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എന്താണ് ഇന്നത്തെ കാലഘത്തട്ടിൽ സോഷ്യൽ മീഡിയയുടെ പങ്ക് മറ്റുള്ളവരെ ജീവിതത്തിൽ എത്രത്തോളം നാശം വിതക്കുന്നു എന്നത് ഇവിടെ പൂർണമായും ചൂണ്ടികാണിക്കുന്നു. അതുപോലെ തന്നെ സ്ത്രീ സുരക്ഷ സംവിധാനം ഒരുപാട് പ്രചോദനം നൽകി ആ അവസരം മുതൽ എടുക്കുന്ന സ്ത്രീകളെ ഇവിടെ ഇന്ന് നമ്മുക്ക് കാണാൻ കഴിയും.

2026 ജനുവരി 16-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ബസിലായിരുന്നു കാര്യത്തിന്റെ തുടക്കം. ഒരു യാത്രക്കാരിയായ ഷിംജിത മുസ്തഫ തന്റെ മൊബൈൽ ഉപയോഗിച്ച് മറ്റൊരു യാത്രക്കാരനെ ദീപക്  (42)  പകർത്തെടുത്ത വീഡിയോ അവിടെ അവൾ ഈ ആളെ ലൈംഗികമായി‌ ഏല്ബോ ഉപയോഗിച്ച്  തന്നെ വളരെ മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ വീഡിയോ വളരെ വേഗം വൈറലായി, ലക്ഷങ്ങളോളം ആളുകൾ അത് കണ്ടു.
പക്ഷേ, ദീപകിന്റെ ബന്ധുക്കളുടെ അഭിപ്രായപ്രകാരം വീഡിയോ തീർച്ചയായും എഡിറ്റ് ചെയ്തതായും, അവൾ കോൺഫ്ലിക്ട് റിപ്പോർട്ട് ചെയ്യാതെ നേരിട്ട് സമൂഹമാദ്ധ്യമത്തിലേക്ക് പോസ്റ്റ് ചെയ്‌തതിനാലാണ്‌ ദീപക് വലിയ മാനസിക സമ്മർദ്ദത്തിനിടയിൽ ശേഷിച്ചത്.

2026 ജനുവരി 18-ന് ദീപക് വീട്ടിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. തന്റെ ബന്ധുക്കൾ പറയുന്നു, സമൂഹമാധ്യമിലൂടെ വന്ന പീഡനപരമായ വിമർശനവും അപകീർത്തിയും ദീപകിനെ ഇരയാകുകയും പറഞ്ഞിരിക്കാൻ വഴിയാക്കിയതായാണ്.
ഇത് സങ്കീർണ്ണമായ മനോഭാവ പ്രതിസന്ധിയിലേക്കും വളർന്നു  ദീപക് തന്റെ മാനസിക നില തെറ്റി തനിക്ക് സത്യം തുറന്ന് പറയാൻ പറ്റാത്ത സ്ഥിതിയായി മാറി. ഇതെല്ലാമാണ് അദ്ദേഹത്തെ ആത്മഹത്യാ ചെയ്യാൻ പ്രേരണയാകിയത്.

ദീപക്കിന്റെ കുടുംബം പൊലീസിനു പരാതി നൽകിയപ്പോൾ, പോലീസ് ആത്മഹത്യാപ്രേരണ കുറ്റം  പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തു. വടകരയിലെ 35 വയസ്സുകാരിയായ ഷിംജിത മുസ്തഫ ആണ് കേസിൽ മുഖ്യ പ്രതി.
ഷിംജിത ഒടുവിൽ പോലീസും അന്വേഷണം നടത്തിയശേഷം വടകരയിലെ ബന്ധുവീട്ടിൽ നിന്നു പിടിക്കപ്പെട്ടു. പിന്നീട് മഞ്ചേരി ജയിലിൽ എത്തിച്ച് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പോലീസ് ഇപ്പോഴും ദീപക്–ഷിംജിത കേസിൽ തെളിവ് സഹിതം മൊബൈൽ ഫോണിൽ നിന്നുള്ള അസൽ വീഡിയോ, സൈബർ തെളിവുകൾ, ബസ് ജീവനക്കാരുടെ മൊഴി ശേഖരണം തുടങ്ങി വിശദ അന്വേഷണം നടത്തുകയാണ്.

ഈ സംഭവം കേരളത്തിലും രാജ്യം മുഴുവനും എന്ത്കൊണ്ട് വലിയ ചര്‍ച്ചയാക്കി? അതിന്റെ ഒരു പ്രധാന കാരണമാണ് “സോഷ്യൽ മീഡിയ ട്രയൽ”  കേസ് വീണ്ടും കോടതിയിൽ പോകുന്നതിന് മുമ്പേ ജനസമൂഹം സ്വന്തം വിധി വെക്കുകയും പോസ്റ്റുകൾ, കമന്റുകൾ പടർക്കുകയും ചെയ്യുന്നത്.
ഇത് അന്വേഷകർക്കും ന്യായവ്യവസ്ഥയ്ക്ക് മുൻകൂർ ബയാസ് ഉണ്ടാക്കാനുള്ള കണക്കുകൾ ഉയർത്തി. ഒരു വ്യക്തിയെ പൂർണമായ പരിശോധനയില്ലാതെ പൊതുവേദിയിൽ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നത് എന്തൊക്കെ ഫലം ഉണ്ടാക്കുമെന്ന ചിന്തയും ഉയർന്നിരിക്കുന്നു.
ചില പുരുഷാവകാശ സംഘടനകൾ ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകി, നീക്കം പ്രതിയെ കൂടുതൽ ശക്തമായി ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
മറ്റുഭാഗം സോഷ്യൽ യൂസേഴ്‌സും മനുഷ്യാവകാശ പ്രവർത്തകരും, രാഷട്രീയ രംഗങ്ങളും സാമൂഹ്യമാധ്യമ ന്യായതന്ത്രത്തിന്റെ റോളിനെ കുറിച്ച് അനവധി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഒരു വീഡിയോ കാരണം ഒരു മനുഷ്യന്റെ ജീവിതമാണ് ഇവിടെ ഇല്ലാത്തതായത്. മറ്റുള്ളവരുടെ ഭാഗം നമ്മൾ മനസിലാകാതെ പോകുമ്പോൾ അവിടെ തീരുന്നത് അവരുടെ വിലയേറിയ ജീവിതമാണ്. ഒരു നിമിഷം എങ്കിലും ദീപകന്റെ ഭാഗം നമ്മൾ അറിഞ്ഞുവെങ്കിൽ ഒരിക്കലും അദ്ദേഹത്തിനോ അദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഈ ഒരു അവസ്ഥ കടന്ന് വരില്ലായിരുന്നു. ഒരാളെ വില ഇരുത്തതിന് മുന്നേ അവരെ മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ ഒരു മനുഷ്യത്വം. വീഡിയോക്ക് റീച്ച് കിട്ടാൻ വേണ്ടി ചെയുന്ന ഈ ന്യായം അല്ലാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയകളും സമൂഹവും ഇതിന് എതിരെ പ്രവർത്തിക്കുക.

ദീപക് — ഷിംജിത കേസ് ഒരു യാഥാർത്ഥ്യദൗർബല്യത്തിന്റെയും കാലഘട്ട വ്യവസായങ്ങളുടെയും കൂട്ടായ്മയിലൂടെയാണ് നമ്മളെത്തിയിട്ടുള്ളത്:
സത്യമോ, വ്യാജമോ?
കുറ്റാന്വേഷണവും നവീകരണവുമോ, നീതിയും ഉത്തരവാദിത്വവുമോ?
സമൂഹം ഈ ചോദ്യങ്ങൾക്ക് മറുപടികളുമായി മുന്നോട്ട് പോകുകയാണ്.
ഒരാളുടെ ജീവിതം നഷ്ടമായ ഒരു സംഭവത്തിൽ ആഘോഷങ്ങളും വികാരങ്ങളും മുൻപിൽ നിന്ന് നിർത്തിയാണ് നാം ന്യായവും മാനവികതയും സംരക്ഷിക്കേണ്ടത്.

ദീപകന്റെ ആത്മാവിനും കുടുംബത്തിനായി നമ്മുക്ക് പ്രാർത്ഥനയിൽ എന്നും ഓർക്കാം 🙏🏻










Popular posts from this blog

Crying is not the language of weakness

SELF LOVE