SELF LOVE

എന്താണ് സെൽഫ് ലവ്, സ്വയം സ്നേഹിക്കുക അതായത് നമ്മളെ നമ്മളായി മനസിലാക്കുകയും സ്നേഹിക്കുകയും എന്നതാണ്...
സെൽഫ് ലവ് എല്ലാവരുടെയും ജീവിതത്തിൽ അനിവര്യം ആണോ.അത് എന്തെല്ലാം നമ്മുക്ക് ഗുണം ചെയ്യുമെന്ന് നമ്മുക്ക് അറിയാം.
നമ്മുടെ ചുറ്റുപാടിൽ ഓരോ വ്യക്തികളെയും അവരുടെ വിജയങ്ങളേയുo നമ്മൾ കാണാറുണ്ട് അതുപോലെ തന്നെ അവരുടെ  കോൺഫിഡൻസിനെയും നമ്മുക്ക് സ്വാധീനം ചെലുത്തുന്നുണ്ട്... എന്നാൽ ഇനി എല്ലാവരും ഒന്ന് മാറി ചിന്തിക്കേണ്ടതാണ്... നമ്മുടെ ചെറിയ പ്രായം മുതലേ മാതാപിതാക്കൾ നമ്മുടെ ഫ്രണ്ട്സിനെ കണ്ടുപഠിക്കാനും അവരെ പോലെ ആകാനും നമ്മളോട് പറയുന്നു. ഇതുപോലെ താരതമ്യപെടുത്തുലകൾ പലപ്പോഴും നമ്മളെ വേദിനിപ്പിക്കാറുണ്ട് അതുപോലെ വാശിയും അവരെകാളും വല്യവരാകാൻ നമ്മൾ ശ്രമിക്കുന്നു.ശെരിക്കും ഇവിടെ നമ്മൾ നമ്മളെ തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. മറ്റുവളരെ പോലെ ആകാൻ ശ്രമിച്ച് നമ്മൾ ആരാണെന്നും തിരിച്ചറിയാതെ പോകുന്ന പോലെ ആകുന്നു.നമ്മുടെ കഴിവിനെയും, നമ്മളിലെ സെൽഫ് കോൺഫിഡൻസിനെയും ഇല്ലാതാക്കുന്നു. അതുപോലെ നമ്മുടെ സൗന്ദര്യവും നിറവും മറ്റുള്ളവരുമായി സ്വയം താരതമ്യപെടുത്തി നമ്മളോടുള്ള സ്നേഹത്തെ നഷ്ടപ്പെടുത്താതെ ഇരിക്കുക. നമ്മുക്ക് ഒന്നും തന്നെ അസാധ്യമല്ലന്നും നമ്മുക്ക് എല്ലാംകൊണ്ടും പ്രേഫക്റ്റ് ആണ് എന്നുള്ള ബോധ്യം ആണ് ആദ്യം തിരിച്ചറിയേണ്ടത്.

മറ്റുള്ളവരെ കണ്ടുപഠിക്കാൻ എന്ന് പറയുന്നത് കേൾക്കാതെ നമ്മൾ എങ്ങനെ ആണോ അത് അങ്ങനെ തന്നെ പോകുക. നമ്മളെ മനസിലാക്കുകയും നമ്മൾ ആരാണെന്നും തിരിച്ചറിയുക. സ്വയം മനസിലാക്കാനും സ്നേഹിക്കാനും നമ്മുക്ക് കഴിയണം.പിന്നിൽ നിന്ന്  മോശമായി പറയാനുo നമ്മളുടെ താഴ്ച്ച കാണാനും ഒരുപാട് പേര് ഉണ്ടാവും എന്നാലും നമ്മൾ മുന്നോട്ട് പോകുക, ഒന്നും വിട്ട് കൊടുക്കാതെയുo തോറ്റു കൊടുക്കാത്ത മനസുമായി മുന്നേറുക. നമ്മുടെ നിറത്തെയും, സൗന്ദര്യത്തെയും, കഴിവിനെയും അംഗീകരിക്കാനും നമ്മുടെ വ്യക്തിത്വത്തെയും സ്നേഹിക്കുക. മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനം കൊടുക്കാതെ മുന്നേറി ജീവിച്ചാൽ നമ്മുടെ ജീവിതത്തിൽ വിജയം ഉറപ്പാണ്. യഥാർത്ത്യത്തിൽ സെൽഫ് ലവ് ജീവിതത്തിൽ വളരെയധികം അനിവാര്യമാണ്, അത് നമ്മൾ ആരാണെന്നും നമ്മളെ സ്നേഹിക്കാനും, മനസിലാക്കാനും സാധിക്കുന്നു.


നിങ്ങൾ സ്വയം എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് എല്ലാം. നിങ്ങൾ സ്വയം ആഗ്രഹിക്കുന്ന രീതിയാണ് നിങ്ങളുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നത്. ഓർമ്മിക്കുക, പുറമെ ഒരു മാറ്റം കൊണ്ടുവരണമെങ്കിൽ, ആദ്യം നിങ്ങൾ മാറ്റം ഉള്ളിൽ നിന്ന് കൊണ്ടുവരേണ്ടതുണ്ട്.

Popular posts from this blog

Crying is not the language of weakness

“ഒരു വൈറൽ വിഡിയോയും നഷ്ടപ്പെട്ട ജീവനും: ദീപക്–ഷിംജിത കേസ് ചോദ്യം ചെയ്യുന്ന സമൂഹമാധ്യമ നീതി”